ജി എസ് ടി 2.0: കാറുകളുടെ വില കുറയ്ക്കാന്‍ കമ്പനികള്‍; ഉപയോക്താക്കള്‍ക്ക് ലക്ഷത്തിലേറെ തുക ലാഭിക്കാനായേക്കുമെന്ന് സൂചന|GST 2 0 Companies to reduce car prices Consumers may save over Rs 1 lakh | Money
ഗ്ലാന്‍സ-85,300 രൂപ വരെ. ടെയ്‌സര്‍-1,11,100 രൂപ വരെ. റൂമയോണ്‍-48,700 രൂപ വരെ. ഹൈറൈഡര്‍-65400 രൂപ വരെ. ക്രിസ്റ്റ-1,80,600 രൂപ വരെ. ഹൈക്രോസ്-1,15,800 രൂപ വരെ. ഫോര്‍ച്യൂണര്‍ 3,49,000 രൂപ വരെ. ലെജന്‍ഡര്‍- 3,34,000 രൂപ വരെ. ഹിലക്‌സ്- 2,52,700 രൂപ വരെ. കാമ്രി- 1,01,800 രൂപ വരെ. വെല്‍ഫയര്‍- 2,78,000 രൂപ വരെ. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കിയും വൈകാതെ തന്നെ തങ്ങളുടെ യാത്രാ വാഹനങ്ങളുടെ വില കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ മോഡലുകള്‍ക്ക് കാര്യമായ വിലക്കുറവ് ഉണ്ടാകുമെന്ന് മാരുതി സുസുക്കി ആര്‍സി ഭാര്‍ഗവ ഇതിനോടകം തന്നെ സൂചന നല്‍കിയിട്ടുണ്ട്. ഇതില്‍ ചില ചെറിയ കാറുകളും ഉള്‍പ്പെടാനാണ് സാധ്യത. വിലക്കുറവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും വിവിധ മോഡലുകള്‍ക്ക് 35,000 രൂപ മുതല്‍ 2.25 ലക്ഷം രൂപയുടെ വരെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
