Leading News Portal in Kerala

വിശ്വാസത്തിന്റെ പേരിൽ ആശുപത്രിയിൽ പോയില്ല; വീട്ടിലെ പ്രസവത്തിനിടെ പാസ്റ്ററിന്റെ കുഞ്ഞ് മരിച്ചു | Newborn baby die during delivery at home in idukki | Kerala


Last Updated:

വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗക്കാരിണിവർ

News18News18
News18

ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽ വെച്ച് നടന്ന പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. വിശ്വാസപരമായ കാരണങ്ങളാൽ ആശുപത്രിയിൽ ചികിത്സ തേടാത്ത പാസ്റ്റർ ജോൺസൻ്റെയും ഭാര്യ ബിജിയുടെയും കുഞ്ഞാണ് മരിച്ചത്.

തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസനും കുടുംബവും കുറച്ചുനാൾ മുൻപാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ജീവനക്കാർ വീട്ടിലെത്തിയെങ്കിലും ബിജി ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചു. പിന്നീട് പൊലീസും നാട്ടുകാരും നിർബന്ധിച്ചാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.