ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടു | Chief negotiator Khalil al-Hayya of Hamas allegedly killed in Israeli airstrikes on Doha | World
Last Updated:
ഇസ്രയേൽ–പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ അവസാനിപ്പിച്ചതായി ഖത്തർ അറിയിച്ചു
ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.ഇസ്രയേൽ–പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചയിലെ ഹമാസിന്റെ പ്രധാന ചർച്ചക്കാരനായിരുന്നു ഖലീല്‍ അല്‍ ഹയ്യ.
ഹമാസിൻ്റെ നേതാക്കളെ ലോകത്തെവിടെയായാലും ലക്ഷ്യമിടുമെന്ന് ഇസ്രായേൽ സൈനിക മേധാവി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിലെ ആക്രമണം. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ഖത്തർ ഈ ചർച്ചകളിൽ പ്രധാനപ്പെട്ട ഒരു മധ്യസ്ഥ രാജ്യമാണ്. ഖത്തറിൻ്റെ പരമാധികാരത്തിന് നേരെയുള്ള ഗുരുതരമായ ലംഘനമാണിതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് അപലപിച്ചു.
അതേസമയം, ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ഖത്തർ രംഗത്തെത്തി. ഇസ്രയേൽ–പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ അവസാനിപ്പിച്ചതായി ഖത്തർ അറിയിച്ചു. അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
September 09, 2025 9:47 PM IST
