Leading News Portal in Kerala

ഓണാഘോഷത്തിലെ കൈകൊട്ടിക്കളി കയ്യാങ്കളിയായി; നാലുപേര്‍ക്ക് പരിക്ക്, അഞ്ചുപേര്‍ അറസ്റ്റില്‍|clash during onam celebration four injured five arrested in ernakulam | Crime


Last Updated:

കൈകൊട്ടിക്കളി മത്സരത്തിനിടെയുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിലേക്ക് വഴിമാറിയത്

News18News18
News18

എറണാകുളം: ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കോതമംഗലം കീരംപാറയിൽ ആണ് സംഭവം. കൈകൊട്ടിക്കളി മത്സരത്തിനിടെയുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിലേക്ക് വഴിമാറിയത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ജിജോ ആൻ്റണിക്ക് സംഭവത്തിൽ കമ്പിവടിക്ക് അടിയേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് കീരംപാറ സ്വദേശികളായ അഞ്ച് പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കീരംപാറ പാലമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് സ്വദേശികളായ പ്ലാങ്കുടി വീട്ടിൽ അമൽ (32), പുത്തൻപുരയ്ക്കൽ വീട്ടിൽ സഞ്ജയ് (20), പാറയ്ക്കൽ വീട്ടിൽ അലക്സ് ആൻ്റണി (28), അശമന്നൂർ പയ്യാൽ കോലക്കാടൻ വീട്ടിൽ ജിഷ്ണു (28) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി പുന്നേക്കാട് കൃഷ്ണപുരം നഗറിലെ കമ്യൂണിറ്റി ഹാളിന് സമീപത്തുള്ള കളിസ്ഥലത്താണ് സംഘർഷം ആരംഭിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ബോധരഹിതനായ ഒരാളെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, അർധരാത്രിയോടെ ഹൈറേഞ്ച് ജംഗ്ഷനടുത്തുള്ള ആശുപത്രിക്ക് മുന്നിൽ വെച്ചുണ്ടായ മറ്റൊരു ആക്രമണത്തിൽ ജിജോ ആൻ്റണി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. കമ്പിവടിക്ക് അടിയേറ്റ ജിജോയുടെ നെറ്റിയിൽ നാല് തുന്നിക്കെട്ടുകളുണ്ട്.