Leading News Portal in Kerala

തിരുവനന്തപുരത്ത് ഒരേ ദിശയില്‍ വന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം|Two died after head on collision between two wheelers in thiruvananthapuram | Kerala


Last Updated:

മുന്നില്‍ പോയ സ്കൂട്ടർ പെട്ടെന്ന് തിരിഞ്ഞപ്പോള്‍ പിന്നാലെ അതിവേഗത്തിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

News18News18
News18

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വർക്കല സ്വദേശി രാഹുൽ (21), പുതുക്കുറിച്ചി സ്വദേശി നവാസ് (41) എന്നിവരാണ് മരിച്ചത്. പെരുമാതുറയിൽ നിന്ന് പുതുക്കുറിച്ചിയിലേക്ക് ഒരേ ദിശയിൽ പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്കൂട്ടർ പെട്ടെന്ന് വെട്ടിച്ചു മാറ്റിയപ്പോൾ, പിന്നാലെ അതിവേഗത്തിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും ഏകദേശം അരമണിക്കൂറോളം റോഡിൽ കിടന്നു. പിന്നീട്, ഒരു സ്വകാര്യ ആംബുലൻസിലാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പക്ഷേ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ഇവർ മരിച്ചു. അതേസമയം, ചെറുന്നിയൂർ അമ്പാടിയിൽ താമസിക്കുന്ന ലാൽജീവിന്റെയും (ആർപിഎഫ്, തിരുവനന്തപുരം) രജിതയുടെയും ഏകമകനാണ് രാഹുൽ. മരിയൻ എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.