Leading News Portal in Kerala

മുസ്ളീം ലീഗ് നേതാവ് എംകെ മുനീര്‍ എംഎൽഎ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ Muslim League leader MK Muneer MLA hospitalized after suffering a heart attack | Kerala


Last Updated:

വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എംകെ മുനീർ

News18News18
News18

മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ.എം.കെ. മുനീറിനെ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടാസ്യത്തിന്റെ അളവ് അപകടകരമായ രീതിയിൽ താഴ്ന്നതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണദ്ദേഹം. എംകെ മുനീറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ശരീരം പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.