മണിപ്പൂരിൽ പ്രധാനമന്ത്രി മോദി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ സന്ദർശനം PM Modi to launch development projects in Manipur tomorrow first visit after protests | India
Last Updated:
8,500 കോടി രൂപയുടെ പദ്ധതികളാണ് മണിപ്പൂരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്
മണിപ്പൂരിൽ നാളെ പ്രധാനമന്ത്രി മോദി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. നാളെ (സെപ്റ്റംബർ 13) പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കുമെന്ന് ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം സംസ്ഥാനത്ത് സമാധാനത്തിനും സാധാരണ നിലയ്ക്കും വേഗത്തിലുള്ള വളർച്ചയ്ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ 11.30 ഓടെ പ്രധാനമന്ത്രി ചുരാചന്ദ്പൂരിൽ എത്തും.ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുമായി പ്രധാനമന്ത്രി സംവദിക്കുകയും ഒന്നിലധികം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. തുടർന്ന് സ്റ്റേറ്റ് പീസ് ഗ്രൗണ്ടിൽ ഒരുപൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.8,500 കോടി രൂപയുടെ പദ്ധതികളാണ് നാളെ മണിപ്പൂരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കുക്കികൾ കൂടുതലുള്ള ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിൽ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടും.മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലിൽ 1,200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മണിപ്പൂരിലെ വംശീയ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദി മണിപ്പൂർ സന്ദർശിക്കുന്നത്.
New Delhi,Delhi
September 12, 2025 7:30 PM IST
മണിപ്പൂരിൽ പ്രധാനമന്ത്രി മോദി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ സന്ദർശനം
