‘പാര്‍ട്ടി ഒപ്പം നിന്നില്ല, സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കി; ജീവനൊടുക്കിയ കോൺഗ്രസ് നേതാവിൻ്റെ കുറിപ്പ്|party did not support says wayanad congress leader who ended life | Kerala
Last Updated:
കോൺഗ്രസ് വാർഡ് പ്രസിഡൻ്റിനെ കള്ളക്കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്നു ജോസ് നെല്ലേടം
പാർട്ടി ഒപ്പം നിന്നില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കിയതായും വയനാട് പുൽപ്പള്ളിയിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശം. വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിലാണ് ഈ വിവരമുള്ളത്. കോൺഗ്രസ് വാർഡ് പ്രസിഡൻ്റിനെ കള്ളക്കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്നു ജോസ് നെല്ലേടം.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചെന്നും, ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, സി.പി.എം നടത്തിയ സൈബർ പ്രചാരണത്തിന്റെയും വ്യക്തിഹത്യയുടെയും ഇരയാണ് ജോസ് നെല്ലേടമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ആരോപിച്ചു. ജോസിൻ്റെ സംസ്കാരം നാളെ വൈകിട്ട് നടക്കും.
September 13, 2025 1:07 PM IST
‘പാര്‍ട്ടി ഒപ്പം നിന്നില്ല, സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കി; ജീവനൊടുക്കിയ കോൺഗ്രസ് നേതാവിൻ്റെ കുറിപ്പ്
