Leading News Portal in Kerala

‘രാഹുൽ മാങ്കൂട്ടത്തിന് പ്രതിരോധ കവചം തീർക്കും’; പാലക്കാട് കോൺഗ്രസ് കൗൺസിലർ Palakkad municipality Congress councillor Mansoor to offer protection to Rahul mamkoottathil | Kerala


Last Updated:

ഒറ്റക്കിട്ട് ആക്രമിക്കുന്നത് പാർട്ടിയെ വളർത്തില്ല തളർത്തുമെന്നും കോൺഗ്രസ് കൗൺസിലർ

News18News18
News18

മണ്ഡലത്തിൽ കാലുകുത്താൻ വിടില്ല എന്നുപറഞ്ഞാൽ രാഹുലിന് കവചം തീർക്കുമെന്ന് കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരി.ഒറ്റക്കിട്ട് ആക്രമിക്കുന്നത് പാർട്ടിയെ വളർത്തില്ല പാർട്ടിയെ തളർത്തും. നേതാക്കൾ ഓർത്താൽ നല്ലത്. നേതാക്കന്മാർ കൈമലർത്തിയാലും രാഹുൽ പാലക്കാട് കാലുകുത്തിയാൽ അനുഭാവികൾ പ്രതിരോധ കവചം തീർക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പാലക്കാട് മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ല എന്നൊരു നിലവന്നാൽ കോൺഗ്രസ് പ്രവർത്തകർ രാഹുലിന് സുരക്ഷയൊരുക്കുമെന്നും മൻസൂർ മണലാഞ്ചേരി പിന്നീട് മാധ്യമപ്രവർത്തകരോട് ആവർത്തിച്ചു. നേതാക്കൻമാരെ തള്ളിപ്പറഞ്ഞതല്ല. രാഹുലിനെ ഒറ്റപ്പെടുത്തിയുള്ള കടന്നാക്രമണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഉദ്ദേശിച്ചത്. ഞങ്ങൾ സുരക്ഷ ഒരുക്കിയില്ലെങ്കിലും പോലീസിന് ഉത്തരവാദിത്തം ഉണ്ട്.സാധാരണ പ്രവർത്തകരുടെ വികാരമാണ് പങ്കുവച്ചത്. നിയമസഭയ്ക്കകത്ത് പീഡനക്കേസിൽ പ്രതിയായ എത്ര സാമാജികർ ഇരിക്കുന്നുണ്ട്. ഇവരാണ് രാഹുലിനെ ക്രൂശിക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.