Leading News Portal in Kerala

ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു; കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി | Air India flight from Kannur to Abu Dhabi was forced to return after a bird strike | Kerala


Last Updated:

ഏകദേശം 180 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു

News18News18
News18

മട്ടന്നൂർ: കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ 6.30-ന് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനമാണ് 45 മിനിറ്റിനുശേഷം തിരിച്ചിറക്കിയത്. ഏകദേശം 180 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.

വിമാനം വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റി വിശദമായ സുരക്ഷാ പരിശോധന നടത്തി. പരിശോധനയിൽ വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.