Leading News Portal in Kerala

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസുകാരന് കിണറ്റിൽ വീണ് മരിച്ചു|three-year-old boy died after falling into a well while playing in his backyard in Kollam | Kerala


Last Updated:

കുട്ടി ഉയരം കുറഞ്ഞ കിണറിന്റെ ചുറ്റുമതിലിലൂടെ എത്തിനോക്കുന്നതിനിടെ കിണറ്റിൽ വീണതാകാമെന്നാണ് കരുതുന്നത്

News18News18
News18

കൊട്ടാരക്കരയിൽ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു- ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ദിലിൻ, ഉയരം കുറഞ്ഞ കിണറിന്റെ ചുറ്റുമതിലിലൂടെ എത്തിനോക്കുന്നതിനിടെ കിണറ്റിൽ വീണതാകാമെന്നാണ് കരുതുന്നത്. സമീപത്തുണ്ടായിരുന്ന പെയ്ന്റിങ് തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴംകൂടിയ കിണറ്റിൽ ഇറങ്ങാൻ കഴിഞ്ഞില്ല.

വിവരം അറിഞ്ഞ് ഉടൻതന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.