മലപ്പുറത്ത് വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ വെടിയുണ്ടകളും| arms seizure in edavanna Malappuram 20 air guns three rifles and over 200 rounds of ammunition found | Crime
113 സെന്റീമീറ്റർ നീളമുള്ള ഒരു റൈഫിൾ (.315, 18 TONES എന്ന് രേഖപ്പെടുത്തിയത്), 12 ബോർ കാലിബറിലുള്ള ഒരു നാടൻ നിർമ്മിത തോക്ക്, SAKTHIMAN EXPRESS എന്ന് രേഖപ്പെടുത്തിയ 17 കാട്രിഡ്ജുകൾ, INDIAN ORDNANCE FACTORY, Ammunition Factory Khadki Pune എന്നിങ്ങനെ രേഖപ്പെടുത്തിയ .315/8 mm റൗണ്ട്‌സ് നിറച്ച നാല് ബോക്സുകൾ (40 എണ്ണം), വിവിധതരം വെടിയുണ്ടകൾ (18 പാക്കുകളിലായി 180 കാട്രിഡ്ജുകൾ, കൂടാതെ പ്ലാസ്റ്റിക് കവറിലുള്ള 8 കാട്രിഡ്ജുകൾ), വിൽപനയ്ക്കായി സൂക്ഷിച്ച 20 എയർ ഗണ്ണുകൾ, വിവിധ കാലിബറുകളിലുള്ള പെല്ലറ്റുകൾ (0.30 – 150 എണ്ണം, 0.25 – 300 എണ്ണം, 0.22 – 500 എണ്ണം) എന്നിവയാണ് കണ്ടെത്തിയത്.
