Leading News Portal in Kerala

Modi @ 75| കേരളത്തിലുണ്ട് പ്രധാനമന്ത്രിയുടെ പേരിൽ‌ ഒരു ഗജവീരൻ; ‘പുത്തൻകുളം മോദി’യെ അറിയുമോ?| Do you know Puthankulam Modi An elephant named after Prime Minister Narendra Modi | Kerala


Last Updated:

നരേന്ദ്ര മോദി എന്ന പേര് ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള പേരായി വളർന്നതുപോലെ പുത്തൻകുളം മോദി എന്ന പേര് തെക്കൻ കേരളത്തിലെ ആനപ്രേമികൾക്കിടയിൽ സൗന്ദര്യത്തിന്റെയും ശാന്തതയുടെയും പ്രതീകമായി വളർന്നു

പുത്തൻകുളം മോദിപുത്തൻകുളം മോദി
പുത്തൻകുളം മോദി

എഴുപത്തി അഞ്ചിൻ്റെ നിറവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇങ്ങ് കേരളത്തിൽ ആനപ്രേമികൾക്ക് പ്രിയങ്കരനായ മറ്റൊരു മോദിയുണ്ട്. കൊല്ലം പുത്തൻകുളത്തെ ആനത്തറവാട്ടിലെ താരം പുത്തൻകുളം മോദി. എത്തിയത് ബിഹാറിൽ നിന്ന്. നരേന്ദ്ര മോദിയുടെ പേരിലെ സാമ്യം കൊണ്ട് വി ഐ പി ആണ് . അന്യ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ട് വരുന്നതിന് നിരോധനം വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ഗജവീരൻ പുത്തൻകുളത്ത് എത്തിയത്.

നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ താരമായി മാറുന്ന നേരത്തായതിനാൽ ഉടമ ഷാജി അവന് പേരിട്ടു. പുത്തൻകുളം മോദി. 9 അടി 5 ഇഞ്ച് ഉയരവുമുള്ള പുത്തൻകുളം മോദിക്ക് പ്രായം 38. തെക്കൻ കേരളത്തിലെ ഉത്സവ പറമ്പുകളിലെ മിന്നും താരമാണ് ഈ മോദി.

ഉത്സവപ്പറമ്പുകളിലെ മിന്നും താരം

ഉയരം അല്പം കുറവാണെങ്കിലും, തലയെടുപ്പും ശരീര സൗന്ദര്യവും ഈ കരിവീരനെ വേറിട്ടുനിർത്തുന്നു. നഖങ്ങൾ 18. തെക്കൻ കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ ആനപ്രേമികളുടെ ഇഷ്ടതാരമായി മാറിയതിന് പിന്നിൽ സൗമ്യ സ്വഭാവം ഒരു പ്രധാന കാരണമാണ്.

ഒരു ദേശീയ രാഷ്ട്രീയ നേതാവിൻ്റെ പേരിൽ കേരളത്തിലെ ഒരു ആന അറിയപ്പെടുന്നത് അസാധാരണമായ ഒരു കാര്യമാണ്. ഉടമയുടെ ഇഷ്ടം മാത്രമല്ല, ആനയുടെ സൗന്ദര്യവും ശാന്ത സ്വഭാവവുംപുത്തൻകുളം മോദിയെ കൂടുതൽ ജനകീയനാക്കി. പ്രധാനമന്ത്രിയുടെ പേരുള്ള ആനയെ കാണാനും വിശേഷങ്ങൾ അറിയാനും ഉത്സവപ്പറമ്പുകളിൽ ആളുകൾ കൗതുകത്തോടെ എത്തുന്നത് സാധാരണ കാഴ്ചയാണ്.

നരേന്ദ്ര മോദി എന്ന പേര് ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള പേരായി വളർന്നതുപോലെ പുത്തൻകുളം മോദി എന്ന പേര് തെക്കൻ കേരളത്തിലെ ആനപ്രേമികൾക്കിടയിൽ സൗന്ദര്യത്തിന്റെയും ശാന്തതയുടെയും പ്രതീകമായി വളർന്നു.

സാധാരണ ഉത്സവസീസണിൽ തിരക്കിട്ട പരിപാടികളാണ് മോദിക്ക് ഉണ്ടാവാറുള്ളത്. നീർക്കാലം കഴിഞ്ഞതിന്റെ ക്ഷീണത്തിലാണ് ഈ കൊമ്പൻ വരാനിരിക്കുന്ന ഉത്സവകാലത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ആരാധകരുടെ കണ്ണിന് കർപ്പൂരമാകാൻ.