Modi @ 75| ‘ഇത്രയേറെ അശ്രാന്തം പ്രയത്നിക്കുന്ന ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല’: പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മുകേഷ് അംബാനി| Reliance chairman Mukesh Ambani Extends Birthday Wish To PM Narendra Modi | India
സ്വാതന്ത്ര്യം നേടി 100 വർഷം പൂർത്തിയാകുന്ന ഘടടത്തിലും പ്രധാനമന്ത്രി മോദി രാജ്യത്തെ സേവിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ന് 145 കോടി ഇന്ത്യക്കാർക്ക് ഒരു ഉത്സവ ദിനമാണ്. നമ്മുടെ ഏറ്റവും ആദരണീയനും പ്രിയങ്കരനുമായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ഭായ് മോദിജിയുടെ 75-ാം ജന്മദിനമാണിത്,” അംബാനി വീഡിയോയിൽ പറഞ്ഞു.
“ഇന്ത്യയിലെ മുഴുവൻ ബിസിനസ് സമൂഹത്തിനും, റിലയൻസ് കുടുംബത്തിനും, അംബാനി കുടുംബത്തിനും വേണ്ടി ഞാൻ പ്രധാനമന്ത്രി മോദിജിക്ക് എൻ്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“മോദിജിയുടെ അമൃത മഹോത്സവം ഭാരതത്തിന്റെ അമൃത കാലത്തിൽ വരുന്നത് ഒരു യാദൃച്ഛികമല്ല. സ്വതന്ത്ര ഇന്ത്യക്ക് 100 വയസ്സാവുമ്പോൾ മോദിജി ഇന്ത്യയെ തുടർന്നും സേവിക്കണമെന്നാണ് എൻ്റെ ആഴത്തിലുള്ള ആഗ്രഹം,” റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ പറഞ്ഞു.
“ജീവിത് ശരദഃ ശതം പരം അർധനീയാ നരേന്ദ്ര ഭായ്” എന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ മാതൃഭൂമിയെ ഭൂമിയിലെ ഏറ്റവും മഹത്തായ രാഷ്ട്രമാക്കി മാറ്റാൻ സാക്ഷാൽ സർവ്വേശ്വരൻ മോദിജിയെ ഒരു അവതാര പുരുഷനായി അയച്ചതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹത്തെ അടുത്തറിയാൻ എനിക്ക് ഭാഗ്യമുണ്ടായി. ഇന്ത്യക്കും ഇന്ത്യക്കാർക്കും ഒരു മികച്ച ഭാവിക്കായി ഇത്രയധികം അശ്രാന്തം പ്രയത്നിക്കുന്ന ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല,” അംബാനി പറഞ്ഞു.
“അദ്ദേഹം ആദ്യം ഗുജറാത്തിനെ ഒരു സാമ്പത്തിക ശക്തിയായി മാറ്റി. ഇപ്പോൾ അദ്ദേഹം ഇന്ത്യയെ മുഴുവൻ ഒരു ആഗോള സൂപ്പർ പവറാക്കി മാറ്റുകയാണ്. നമ്മുടെ പ്രധാനമന്ത്രിക്ക് സന്തോഷകരമായ ജന്മദിനം ആശംസിക്കാനും അദ്ദേഹത്തിൻ്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കാനും എൻ്റെ 145 കോടി സഹ ഇന്ത്യക്കാർക്കൊപ്പം ഞാനും ചേരുന്നു. ജയ് ശ്രീ കൃഷ്ണ! ജയ് ഹിന്ദ്!” എന്ന് പറഞ്ഞുകൊണ്ടാണ് അംബാനി വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുധനാഴ്ചയാണ് 75 വയസ്സ് തികഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ച് ബിജെപി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘സേവാ പഖ്‌വാഡ’ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
നേരത്തെ, രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിൽ ആശംസകൾ അറിയിക്കുകയും രാജ്യത്ത് വലിയ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഒരു സംസ്കാരം വളർത്തിയെടുത്തതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്നു.
New Delhi,New Delhi,Delhi
September 17, 2025 1:03 PM IST
Modi @ 75| ‘ഇത്രയേറെ അശ്രാന്തം പ്രയത്നിക്കുന്ന ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല’: പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മുകേഷ് അംബാനി