Leading News Portal in Kerala

വാഗമണ്ണിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത; ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിച്ചു|ood news for tourists visiting Vagamon Beverages outlet opens | Kerala


Last Updated:

വാഗമൺ ജംക്ഷനിൽനിന്ന് 2 കിലോമീറ്റർ അകലെ പുള്ളിക്കാനം പാതയോരത്താണ് ഔട്ട്ലെറ്റ് തുറന്നത്

News18News18
News18

വാഗമൺ: വാഗമണ്ണിൽ പുതിയ ബവ്റിജസ് ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. വാഗമൺ ജംക്ഷനിൽനിന്ന് 2 കിലോമീറ്റർ അകലെ പുള്ളിക്കാനം പാതയോരത്താണ് ഔട്ട്ലെറ്റ് തുറന്നത്. ടൂറിസം കേന്ദ്രമായ വാഗമണ്ണിൽ ഒരു ഔട്ട്ലെറ്റ് വേണമെന്ന ആവശ്യം വിനോദസഞ്ചാര വകുപ്പ് ഉൾപ്പെടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇതിനെത്തുടർന്ന്, നേരത്തെ ഏലപ്പാറയിൽ പ്രവർത്തിച്ചിരുന്നതും പിന്നീട് നിർത്തലാക്കിയതുമായ ഷോപ്പ് ഇവിടെ തുടങ്ങാൻ അനുമതി നൽകുകയായിരുന്നു. നിലവിൽ, കൺസ്യൂമർഫെഡിന്റെ മദ്യവിൽപ്പനശാലയാണ് ഏലപ്പാറയിൽ പ്രവർത്തിക്കുന്നത്.