Leading News Portal in Kerala

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു; പൊലീസ് അന്വേഷണം| tamil nadu native Woman and man killed after being hit by train in pettah Thiruvananthapuram | Kerala


Last Updated:

രണ്ടുപേരെയും കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു

image: India Rail Info image: India Rail Info
image: India Rail Info

‌തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ കടന്നുപോയ കൊല്ലം- തിരുനെല്‍വേലി ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്. രണ്ടുപേരെയും കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു.

ഇരുവരും ജീവനൊടുക്കിയതാണോ, അതോ അബദ്ധത്തിൽ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ‌ ബന്ധുക്കൾക്ക് വിട്ടുനൽകും.