Leading News Portal in Kerala

Narendra Modi ‘മോഹൻലാൽ മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകം’; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി prime minister Narendra Modi Congratulate actor Mohanlal on Dadasaheb Phalke Award | India


Last Updated:

മോഹൻലാലിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്ന് പ്രധാനമന്ത്രി

News18News18
News18

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹൻലാൽ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

സമ്പന്നമായ പ്രവർത്തനങ്ങളിലൂടെ പതിറ്റാണ്ടുകളായി മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിയായി മോഹൻലാൽ നിലകൊള്ളുന്നു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമാറ്റിക്, നാടക വൈഭവം ശരിക്കും പ്രചോദനാത്മകമാണ്.അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്നും പ്രധാനമന്ത്രി പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. സ്വർണ്ണ കമലം, പതക്കം, ഷാൾ, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം.