PM Modi Address Today | പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും pm modi address to nation today 5 pm Prime Minister narendra Modi will address the nation today | India
Last Updated:
ഓപ്പറേഷൻ സിന്ദൂറിന് ശേഷം 2025 മെയ് 12നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന് ഒരു ദിവസം മുമ്പാണ് അഭിസംബോധന എന്നതുകൊണ്ടുതന്നെ പുതിയ നികുതി നടപടികളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചേക്കുമെന്നാണ് സൂചന. പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂരിന് ശേഷം 2025 മെയ് 12നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്.
രാജ്യത്താകെ കോവിഡ് -19 പടർന്ന് പിടിച്ച സമയത്തും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. 2020 മാർച്ച് 24 ന് മൂന്നാഴ്ചത്തെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആദ്യത്തെ അഭിസംബോധന. തുടർന്ന് 2020 ഏപ്രിൽ 14 ന് ലോക് ഡൌൺ നീട്ടുന്നതായി പ്രഖ്യാപനം നടത്തുകയും പിന്നീട് മെയ് മാസത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ വിശദീകരിക്കുകയും ചെയ്തു.
2019 മാർച്ച് 12 ന് പുൽവാമ ഭീകരാക്രമണത്തിന് പ്രതികാരമായി നടത്തിയ ബാലകോട്ട് വ്യോമാക്രമണം പ്രഖ്യാപിക്കാനും അദ്ദേഹം തത്സമയം എത്തിയിരുന്നു. 2016 നവംബർ 8 ന് 500, 1,000 രൂപ നോട്ടു നിരോധന പ്രഖ്യാപനമായിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
New Delhi,New Delhi,Delhi
September 21, 2025 3:10 PM IST
