Leading News Portal in Kerala

വീട്ടിൽ കയറി ആക്രമണം, അടിപിടി, മോഷണം; തൃശൂരിൽ വനിതാ ഗുണ്ടകളെ കാപ്പചുമത്തി നാടുകടത്തി Housebreaking assault theft Female goons in Thrissur deported on KAAPA Act | Crime


Last Updated:

മരണ വീട്ടിൽ കയറി ആക്രമണം നടത്തിയതടക്കം നിരവധി ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെയുള്ളത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തൃശൂർ: കവർച്ച, വീടുകയറി ആക്രമണം , അടിപിടി തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളായ 2 യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് പൊലീസ് നാടുകടത്തി. കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവരെയാണ് നാടു കടത്തിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ ഒരു കവർച്ചക്കേസ്, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസ്, ഒരു അടിപിടിക്കേസ് എന്നിവ നിലവിലണ്ട്. ഇതിനെത്തുടർന്ന് ഇവർ മറ്റ് കുറ്റങ്ങളിൽ ഏർപ്പെടാതിരിക്കാനായി കഴിഞ്ഞ ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ വന്ന് ഒപ്പിടാൻ നിർദേശിച്ചിരുന്നു.

ഈ ഉത്തരവ് ലംഘിച്ച് ഇവർ മരണ വീട്ടിൽ കയറി ആക്രമണം നടത്തിയിരുന്നു.തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കറാണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ.കെ, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോലീസ് ഓഫിസർമാരായ, ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു