Leading News Portal in Kerala

പഞ്ചാബിൽ ബാങ്കിൽ നിന്ന് ഒന്നരക്കോടി തട്ടി 15 വർഷമായി ഒളിവിൽ കഴിഞ്ഞ മലയാളി പിടിയിൽ|Malayali arrested for stealing Rs 1 5 crore from bank in Punjab absconding for 15 years | Crime


Last Updated:

വ്യാജരേഖകൾ ഉപയോഗിച്ച് 2010-ലാണ് സുരേന്ദ്രൻ തട്ടിപ്പ് നടത്തിയത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

പതിനഞ്ച് വർഷം മുൻപ് പഞ്ചാബിലെ ലുധിയാനയിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി പിടിയിൽ. കൊല്ലം മാവടി കുളക്കട സ്വദേശിയായ ജെ. സുരേന്ദ്രനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

വ്യാജരേഖകൾ ഉപയോഗിച്ച് 2010-ലാണ് സുരേന്ദ്രൻ തട്ടിപ്പ് നടത്തിയത്. ‘മെസസ് സ്റ്റിച്ച് ആന്റ് ഷിപ്പ്’ എന്ന സ്ഥാപനം വഴിയായിരുന്നു തട്ടിപ്പ്. 2010 ജൂലൈ 21-ന് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം ഒളിവിലായിരുന്ന സുരേന്ദ്രൻ വിചാരണയിൽ പങ്കെടുത്തിരുന്നില്ല. തുടർന്ന് 2012-ൽ സിബിഐ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

അടുത്തിടെ സുരേന്ദ്രൻ കൊല്ലം ജില്ലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സിബിഐ സംഘം വ്യാഴാഴ്ച ഇയാളെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ശനിയാഴ്ച മൊഹാലിയിലെ എസ്ജെഎം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈ കേസിൽ മറ്റ് പ്രതികൾക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.