പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിച്ചില്ല; വ്യാഴാഴ്ച തീരുമാനമെന്ന് ഹൈക്കോടതി Toll collection in Paliyekkara will not resume today High Court may take a decision on Thursday | Kerala
Last Updated:
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക
പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്ന് പുനരാരംഭിക്കില്ല.ടോൾ പിരിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.മുരിങ്ങൂറില്‍ സര്‍വീസ് റോഡ് തകര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. തിങ്കളാഴ്ച മുതല്‍ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്നായിരുന്നു കഴിഞ്ഞയാഴ്ച ഹൈക്കോടതി നിർദേശിച്ചിരുന്നത്.ടോൾ പിരിവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തവ് ഇന്ന് വരുമെന്നായിരുന്നു വിവരം.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്നും ടോള്‍ പിരിവ് വീണ്ടും ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നും ഓഗസ്റ്റ് 28ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
Kochi [Cochin],Ernakulam,Kerala
September 22, 2025 11:59 AM IST
