Leading News Portal in Kerala

Ballon d’Or | 2025 ലെ ബാലൺ ഡി ഓർ ഡെംബെലെയ്ക്ക് ; പുരസ്കാരം നേടുന്ന ആദ്യ പിഎസ്ജി താരം Ousmane Dembele Wins The 2025 Ballon D Or first PSG player to win te award | Sports


Last Updated:

2018 ൽ കരീം ബെൻസേമയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് താരം പുരസ്കാരം സ്വന്തമാക്കുന്നത്

ഔസ്മാനെ ഡെംബെലെഔസ്മാനെ ഡെംബെലെ
ഔസ്മാനെ ഡെംബെലെ

ലോകത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള 2025 ലെ ബാലൺ ഡി ഓർ പുരസ്കാരം ഫ്രഞ്ച് താരം ഔസ്മാനെ ഡെംബെലെയ്ക്ക്.ബാഴ്‌സലോണയുടെ ലാമിൻ യമലിനെയും ലിവർപൂളിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണ് ഫ്രഞ്ച് സ്ട്രൈക്കർ പുരസ്‌കാരം സ്വന്തമാക്കിയത്. 2018 ൽ കരീം ബെൻസേമയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് താരം പുരസ്കാരം സ്വന്തമാക്കുന്നത്.ഫ്രഞ്ച് ക്ളബായ പിഎസ് ജിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഡെംബെലെയെ പുരസ്കാരത്തിനർഹനാക്കിയത്. ഡെംബെലെയുടെ ആദ്യ ബാലൺ ഡി ഓർ പുരസ്കാരമാണിത്.ബാലൺ ഡി ഓർ നേടുന്ന ആദ്യ പിഎസ്ജി താരമാണ് ഔസ്മാനെ ഡെംബെലെ.

കഴിഞ്ഞ വർഷം പി‌എസ്‌ജിക്ക് വേണ്ടി 49 മത്സരങ്ങൾ കളിച്ച ഡെംബെലെ 33 ഗോളുകൾ നേടുകയും 15 അസിസ്റ്റുകളും നൽകുകയും ചെയ്തു.ക്ലബ് ലീഗ് 1 കിരീടം, കൂപ്പെ ഡി ഫ്രാൻസ്, ട്രോഫി ഡെസ് ചാമ്പ്യൻസ് , യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി എന്നീ കിരീട നേട്ടങ്ങളിലെല്ലാം പിഎസ്ജിയിക്ക് വേണ്ടി നിർണായ പ്രകടനം ഡെംബെലെ കാഴ്ചവച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്നത്.

മികച്ച വനിതാ ഫുട്ബോലർക്കുള്ള ബാലൺ ഡി ഓർ ഫെമിനിൻ പുരസ്കാരം തുടർച്ചയായ മൂന്നാം തവണയും ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റി സ്വന്തമാക്കി. വിക്കി ലോപസ് (ബാഴ്സലോണ വനിതാ ടീം) മികച്ച വനിത യുവ താരവും ലാമിന്‍ യമാല്‍ (ബാഴ്‌സലോണ) മികച്ച പുരുഷ യുവ താരവുമായി. മികച്ച പുരുഷ ഗോൾകീപ്പറിനുള്ള പുരസ്കാരം ജിയാൻലൂജി ഡോണാരുമ്മ (മാഞ്ചസ്റ്റർ സിറ്റി)സ്വന്തമാക്കി.ഹന്ന ഹാംപ്ടൺ (ചെൽസി) ആണ് മികച്ച വനിതാ ഗോൾകീപ്പർ. പിഎസ്ജിക്കാണ് മികച്ച ക്ളബിനുള്ള പുരസ്കാരം. മികച്ച വനിതാ ക്ളബ് ടീമിനുള്ള പുരസ്കാരം ആഴ്സണലിനാണ്.