Leading News Portal in Kerala

ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ് Weekend special train from Hubballi to Kollam for Sabarimala pilgrims | Kerala


Last Updated:

നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും സ്പെഷ്യൽ സർവീസ് പ്രയോജനപ്പെടും

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബെംഗളൂരു വഴിയാണ് ട്രെയിൻ സർവീസ്. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും സ്പെഷ്യൽ സർവീസ് പ്രയോജനപ്പെടും. സെപ്റ്റംബർ 28ന് തുടങ്ങുന്ന സർവീസ് ഡിസംബർ 29 വരെയായിരിക്കും ഉണ്ടാവുക. ഞായറാഴ്ചകളിൽ ഹുബ്ബള്ളിയിൽ നിന്നും തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നുമാണു സർവീസ്.ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും. ഒരു എസി ടുടയർ, 2 എസി ത്രിടയർ, 12 സ്ലീപ്പർ, 5 ജനറൽ കോച്ചുകളാണുള്ളത്.

ഹുബ്ബള്ളികൊല്ലം സ്പെഷൽ ട്രെയിൻ (07313, ഞായറാഴ്ച) വൈകിട്ട് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55ന് കൊല്ലത്തെത്തും. 

കൊല്ലംഹുബ്ബള്ളി സ്പെഷൽ ട്രെയിൻ (07314, തിങ്കളാഴ്ച) വൈകിട്ട് 5ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30നു ഹുബ്ബള്ളിയിലെത്തും.

സ്റ്റോപ്പുകൾഹാവേരി, ദാവനഗരൈ, ബിരൂർ, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട.