Leading News Portal in Kerala

നികുതിവെട്ടിച്ച് വാഹനം കടത്തൽ: നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് Customs raids the homes of actors Prithviraj and Dulquer Salmaan | India


Last Updated:

ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് താരങ്ങളുടെ വീട്ടിലും റെയ്ഡ്

 നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് താരങ്ങളുടെ വീട്ടിലും പരിശോധന നടത്തുന്നത്. പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ്.പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങുകയായിരുന്നു. നടൻ അമിത് ചക്കാലക്കലിന്‍റെയും വീട്ടിലും കസ്റ്റംസ് പരിശോധനയെക്കെത്തി.

വ്യാജ രജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. കേരളത്തിൽ വിൽപന നടത്തിയ വാഹനങ്ങളിൽ മൂന്നെണ്ണം വാങ്ങിയത് സിനിമാ നടൻമാരാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. 

ഇന്ത്യയില്‍ എത്തിയത് 150 വാഹനങ്ങൾ

ഭൂട്ടാനിൽ നിന്ന് 150 വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. അതില്‍ 20 എണ്ണം കേരളത്തിലാണ്.8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത് . റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച  വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ എത്തിച്ച് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിട്ടിച്ചാണ് വിൽപന നടത്തുന്നത്. ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ നാലിരട്ടി വിലയ്ക്കാണ്  വിറ്റത്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം ഈ വാഹനങ്ങൾ ഒരുമിച്ച് വിറ്റത്.  കേരളത്തിൽ 40 ലക്ഷം രൂപയ്ക്ക് വരെ ഈ വാഹനങ്ങൾ വിറ്റിട്ടണ്ടെന്നാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/India/

നികുതിവെട്ടിച്ച് വാഹനം കടത്തൽ: നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്