തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് കുത്തേറ്റു|clash between students at KSRTC bus stand in Thiruvananthapuram One stabbed | Kerala
Last Updated:
തിങ്കളാഴ്ച വൈകിട്ടും വിദ്യാര്‍ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയതായി സമീപവാസികൾ പറയുന്നു
തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഏറ്റുമുട്ടലിനെക്കുറിച്ച് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുത്തേറ്റ വിദ്യാര്‍ഥിയുടെ വിവരം പോലീസിന് ഇതുവരെയും വിവരം ലഭ്യമായിട്ടില്ല.
തിങ്കളാഴ്ച വൈകിട്ടും വിദ്യാര്‍ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയതായി സമീപവാസികൾ പറയുന്നു. ഇതിൽ ഉൾപ്പെട്ട വിദ്യാര്‍ഥികളെ പോലീസ് പിടികൂടി പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 23, 2025 1:11 PM IST
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് കുത്തേറ്റു
