നരേന്ദ്ര മോദിയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ച കോണ്ഗ്രസ് നേതാവിനെ ബിജെപി പ്രവർത്തകർ സാരിയുടുപ്പിച്ചു| BJP workers in Maharashtra forced a Congress leader to wear a saree after he posted a disparaging image of pm Modi | India
Last Updated:
രാജ്യത്തെ പ്രധാനമന്ത്രിയെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ചാണ് 73 വയസുകാരനായ പഗാരയെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചത്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ തിരിച്ചടിച്ച് ബിജെപി പ്രവർത്തകർ. ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ പ്രകാശ് പഗാരെയെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. ചൊവാഴ്ച മുംബൈ ഡോംബിവാലിയിലായിരുന്നു സംഭവം. ഇതോടെ മേഖലയിൽ ബിജെപി- കോൺഗ്രസ് പ്രവർത്തക തമ്മിൽ സംഘർഷം ഉടലെടുത്തു.
രാജ്യത്തെ പ്രധാനമന്ത്രിയെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ചാണ് 73 വയസുകാരനായ പഗാരയെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചത്. ബിജെപിയുടെ കല്യാൺ ജില്ലാ പ്രസിഡന്റ് നന്ദു പരബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് മോശമായി പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണെന്നും ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ പാർട്ടി കൂടുതൽ ശക്തമായ മറുപടി നൽകുമെന്നും പരബ് മുന്നറിയിപ്പ് നൽകി.
डोंबिवली – पंतप्रधान नरेंद्र मोदी यांची लाल साडी नेसवलेली प्रतिमा सोमवारी दिवसभर डोंबिवलीतील काँग्रेसचे ज्येष्ठ नेते मामा उर्फ प्रकाश पगारे यांनी समाज माध्यमांवर प्रसारित केली. या प्रकारामुळे डोंबिवलीतील भाजप पदाधिकाऱ्यांमध्ये तीव्र संताप व्यक्त केला जात होता. त्यामुळे काँग्रेस… pic.twitter.com/AN0oBXm8Az
— LoksattaLive (@LoksattaLive) September 23, 2025
എന്നാൽ, ബിജെപിയുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പരാതിയുണ്ടെങ്കിൽ പൊലീസിൽ നൽകണമായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വാദം. ബിജെപിയുടെ പ്രവൃത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്നും കോൺഗ്രസ് ആരോപിച്ചു.
Summary: A political uproar broke out between the BJP and Congress workers in Maharashtra’s Dombivali on Tuesday after a purported video of BJP workers forcibly draping a sari on a 73-year-old Congress worker surfaced on social media platforms.
Mumbai,Maharashtra
September 23, 2025 9:32 PM IST
നരേന്ദ്ര മോദിയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ച കോണ്ഗ്രസ് നേതാവിനെ ബിജെപി പ്രവർത്തകർ സാരിയുടുപ്പിച്ചു
