Leading News Portal in Kerala

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു പറഞ്ഞ ഭാര്യ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു; സംഗതി ശരിയല്ലെന്ന് ഭര്‍ത്താവും | Bengaluru man files FIR against wife after she demanded Rs 2 crore over impotent claim | India


Last Updated:

വീട്ടില്‍ കടന്നുകയറിയ ഭാര്യയും അവരുടെ ബന്ധുക്കളും തന്നെയും കുടുംബാംഗങ്ങളെയും ആക്രമിച്ചതായും ഭര്‍ത്താവ് പരാതിയില്‍ ആരോപിച്ചു

News18News18
News18

ബെംഗളൂരു: ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട ഭാര്യയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ഈ വര്‍ഷം മേയ് അഞ്ചിനായിരുന്നു ഗോവിന്ദരാജ് നഗര്‍ സ്വദേശിയുടെ വിവാഹം. വിവാഹത്തിന് പിന്നാലെ ഇയാളും ഭാര്യയും ബെംഗളൂരുവിലെ സപ്തഗിരി പാലസിലാണ് ഒരുമിച്ചു താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം തന്റെ ലൈംഗിക ശേഷിയില്‍ ഭാര്യ സംശയം പ്രകടിപ്പിക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തതായി പോലീസിന് നല്‍കിയ പരാതിയില്‍ 35കാരനായ ഭര്‍ത്താവ് ആരോപിച്ചു.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് കഴിവുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായും ഇയാള്‍ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മാനസികസമ്മര്‍ദമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ മടിക്കുന്നതിന്റെ കാരണമെന്നും ക്ഷമയോടെ കാത്തുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചതായും ഭര്‍ത്താവ് പറഞ്ഞു.

ഭര്‍ത്താവ് ദാമ്പത്യകടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും ഇതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരമായി വേണമെന്ന് 29കാരിയായ ഭാര്യ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ തര്‍ക്കം രൂക്ഷമാകുകയായിരുന്നു.

ഓഗസ്റ്റ് 17ന് ഗോവിന്ദരാജ്‌നഗറിലെ തന്റെ വീട്ടില്‍ കടന്നുകയറിയ ഭാര്യയും അവരുടെ ബന്ധുക്കളും തന്നെയും കുടുംബാംഗങ്ങളെയും ആക്രമിച്ചതായും ഭര്‍ത്താവ് പരാതിയില്‍ ആരോപിച്ചു.

ആക്രമണം നടന്നതിന് പിന്നാലെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോവിന്ദരാജ്‌നഗര്‍ പോലീസ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരേ ആക്രമണം, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

ഭാര്യയ്ക്ക് ബിജെപിയുടെ മാധ്യമ വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന് ഇയാൾ പങ്കുവെച്ച വീഡിയോയിൽ അവകാശപ്പെട്ടു. തന്നെ പിന്തുണയ്ക്കണമെന്ന് ഭർത്താവ് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു പറഞ്ഞ ഭാര്യ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു; സംഗതി ശരിയല്ലെന്ന് ഭര്‍ത്താവും