’ഗവർണറുടെ അധികാരങ്ങളും അവകാശങ്ങളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി’; മന്ത്രി വി ശിവൻകുട്ടി | Governor powers duties and fuctions have been included in this years textbook said minster V Sivankutty | Kerala
Last Updated:
ഭരണഘടനയിലെ 356-ാം വകുപ്പിനെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്
തിരുവനന്തപുരം: ഈ വർഷത്തെ പാഠപുസ്തകത്തിൽ ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമ്മാണങ്ങളും ഉൾപ്പെടുത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി. നേരത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിൽ ഗവർണറുടെ ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയാക്കി സ്‌കൂളുകളിൽ എത്തിക്കഴിഞ്ഞുവെന്നാണ് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഗവർണർ ഒരു തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക സ്ഥാനമല്ലെന്ന് പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഭരണഘടനയിലെ 356-ാം വകുപ്പിനെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരണം വിജയകരമായി പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചാകും നമ്മുടെ പുതിയ പാഠപുസ്തകങ്ങൾ എന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിൽ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങളും അവകാശങ്ങളും പഠിപ്പിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നു.
ഈ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയാക്കി സ്‌കൂളുകളിൽ എത്തിക്കഴിഞ്ഞു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന, നമ്മൾ ഓരോരുത്തരും വായിക്കേണ്ട പാഠഭാഗം കൂടിയാണിത്.
Thiruvananthapuram,Kerala
September 25, 2025 9:46 AM IST
