കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ| Kozhikodes Farook HSS lifts Keralas first-ever Subroto Cup international football title | Sports
Last Updated:
സുബ്രതോ കപ്പ് ഇന്റർനാഷണൽ ഇന്റർ-സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമായി കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂള്‍ മാറി
ന്യൂഡൽഹി: 64-ാമത് സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍(അണ്ടര്‍-17) മുത്തമിട്ട് കേരളം. വ്യാഴാഴ്ച നടന്ന കലാശപ്പോരില്‍ സിബിഎസ്ഇ ടീമിനെ തകര്‍ത്താണ് കേരളം കന്നിക്കിരീടം നേടിയത്. കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂളാണ് കേരളത്തിനായി ചരിത്ര വിജയം നേടിയത്. സുബ്രതോ കപ്പ് ഇന്റർനാഷണൽ ഇന്റർ-സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമായി സ്കൂൾ മാറി.
ഉത്തരാഖണ്ഡിലെ അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0 എന്ന സ്കോറിനാണ് കേരളം പരാജയപ്പെടുത്തിയത്. പത്ത് വർഷം മുമ്പ് മലപ്പുറം ആസ്ഥാനമായുള്ള എംഎസ്പി ആയിരുന്നു സുബ്രതോ കപ്പ് ഫൈനൽ കളിച്ച മുൻ കേരള ടീം, എന്നാൽ അന്ന് അവർ ഫൈനലിൽ പരാജയപ്പെട്ടു.
പെനാൽറ്റി ബോക്സിന് തൊട്ടുവെളിയിൽ നിന്ന് ജോൺ സീന 20-ാം മിനിറ്റിൽ തൊടുത്ത ശക്തമായ ഷോട്ടിലൂടെ ഫാറൂഖിന് ലീഡ് നൽകി. 61-ാം മിനിറ്റിൽ ആദി കൃഷ്ണ ദൂരെ നിന്ന് തൊടുത്ത മറ്റൊരു ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി.
ഐ-ലീഗ് ക്ലബായ ഗോകുലം കേരളയുടെ പിന്തുണയുള്ള ഫറൂഖിനെ പരിശീലിപ്പിച്ചത് വി പി സുനീർ ആയിരുന്നു. ജസീം അലിയുടെ നേതൃത്വത്തിലുള്ള ടീം ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടുകയും രണ്ട് ഗോളുകൾ മാത്രം വഴങ്ങുകയും ചെയ്തു.
New Delhi,New Delhi,Delhi
September 25, 2025 10:21 PM IST
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
