മലപ്പുറം സ്വദേശിയായ 17 കാരനെ രണ്ടു മാസത്തോളമായി ലൈംഗിക പീഡനത്തിനരയാക്കിയ നാല് പ്രതികൾ പിടിയിൽ | Crime
Last Updated:
വിദേശത്തേക്കു കടന്ന നിലമ്പൂർ സ്വദേശി ഫിറോസും കേസിലെ മറ്റൊരു പ്രതിയാണ്
മലപ്പുറം: പതിനേഴുകാരനെ ലൈംഗിക പീഡനത്തിനരയാക്കിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കരുളായി കിണറ്റിങ്ങൽ മധുരക്കറിയൻ മുഹമ്മദ് ഫാഹിസ് (25), അമ്പലപ്പടി കരിങ്കുന്നൻ ഹാഷിം (30), വരക്കുളം കാപ്പിൽ അബ്ദു റഹീം (30), പള്ളിപ്പടി ചേലക്കോടൻ ഫൈസൽ ബാബു (42) എന്നിവരാണ് പൂക്കോട്ടുംപാടം പൊലീസിൻ്റെ പിടിയിലായത്.
വിദേശത്തേക്കു കടന്ന നിലമ്പൂർ വടപ്പുറം കുമ്മുള്ളി ഫിറോസും കേസിലെ മറ്റൊരു പ്രതിയാണ്. കഴിഞ്ഞ ജൂലൈ, ആഗസ്റ്റു മാസങ്ങളിൽ 17 കാരനെ കരുളായി, നിലമ്പൂർ, കൊണ്ടോട്ടി, കോഴിക്കോട് ഭാഗങ്ങളിലെ വീടുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
യുവാവിൻ്റെ പെരുമാറ്റത്തെ രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ വി അമീറലി, എ എസ് ഐ ജാഫർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൂപ്, ജിഷ, ജംഷാദ്, അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Malappuram,Kerala
September 26, 2025 10:19 AM IST
