നടൻ വിജയ്യുടെ റാലിയിലെ തിക്കിലും തിരക്കിലും കുട്ടികളടക്കം 31 പേർ മരിച്ചതായി സൂചന; നിരവധി പേർ കുഴഞ്ഞു വീണു 31 persons Including Children Feared Dead In Stampede At Actor Vijays Rally | India
Last Updated:
ആളുകൾ ബോധരഹിതരായി വീണതോടെ വിജയ് പെട്ടെന്ന് പ്രസംഗം അവസാനിപ്പിക്കുകയും പൊലീസിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തു
തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് നയിച്ച മെഗാ രാഷ്ട്രീയ റാലിയിൽ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 31 പേർ മരിച്ചു.6 കുട്ടികളും 16 സ്ത്രീകളും 9 പുരുഷന്മാരും ഉൾപ്പെടെ ആകെ 31 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. നിരവധി പേർ ബോധരഹിതരായി കുഴഞ്ഞുവീണു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.40 പേർ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു
ആളുകൾ ബോധരഹിതരായി വീണതോടെ വിജയ് പെട്ടെന്ന് പ്രസംഗം അവസാനിപ്പിക്കുകയും പൊലീസിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. റാലിയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ആളുകൾക്ക് അദ്ദേഹം വെള്ളം വിതരണം ചെയ്യുകയും ആംബുലൻസുകൾ ക്രമീകരിക്കുകയും ചെയ്തു.ബോധരഹിതരായവരെ ആംബുലൻസുകളിൽ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി,
മന്ത്രിമാരായ അൻബിൽ മഹേഷ്, എം.എ. സുബ്രഹ്മണ്യൻ എന്നിവരോട് സ്ഥലത്തേക്ക് ഉടൻ പോയി സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ എത്രയും വേഗം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ADGPയ്ക്ക് നിർദേശം നൽകിയതായും സ്റ്റാലിൻ പറഞ്ഞു.
വിജയ്യുടെ രാഷ്ട്രീയ പ്രചാരണ റാലികളിലേക്ക് വൻ ജനക്കൂട്ടം ഒഴുകിയെത്തിയതിനെ തുടർന്ന് ഡിഎംകെ നേതൃത്വത്തിലുള്ള ഭരണകൂടം നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജനങ്ങളെ കാണാൻ ആഗ്രഹിക്കുന്ന തനിക്ക് എന്തിനാണ് നിങ്ങൾ നിബന്ധനകൾ ഏർപ്പെടുത്തുന്നത്. നിങ്ങളുടെ ഉദ്ദേശ്യം എന്താണ്? വീണ്ടും പറയട്ടെ, 2026 ലെ മത്സരം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണ് എന്നായിരുന്നു ഇതിന് മറുപടിയായി വിജയ് പറഞ്ഞത്
September 27, 2025 9:31 PM IST
നടൻ വിജയ്യുടെ റാലിയിലെ തിക്കിലും തിരക്കിലും കുട്ടികളടക്കം 31 പേർ മരിച്ചതായി സൂചന; നിരവധി പേർ കുഴഞ്ഞു വീണു