India vs Pakistan Asia Cup 2025 Final | മികച്ച തുടക്കത്തിന് ശേഷം തകർന്നടിഞ്ഞ് പാകിസ്ഥാൻ ; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം India vs Pakistan Asia Cup 2025 Final live score update Pakistan collapses after a good start Indias target of 147 runs to win | Sports
Last Updated:
നാല് ഓവറിൽ 30 റൺസ് വഴങ്ങി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം.ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 2025 ഏഷ്യാ കപ്പ് ഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ പാകിസ്ഥാനെ വെറും 146 റൺസിന് ഇന്ത്യ പുറത്താക്കി.നാല് ഓവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാകിസ്ഥന്റെ ബാറ്റിംഗ് നിരയെ തകർത്തത്. വരുൺ ചക്രവർത്തി (2/30), അക്സർ പട്ടേൽ (2/26), ജസ്പ്രീത് ബുംറ (2/25) എന്നിവരും വിക്കറ്റുകൾ വീഴ്ത്തി.19.1 ഓവറില്‍ പാകിസ്ഥാൻ നിരയിലെ എല്ലാവരും പുറത്തായി.
ടോസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.സാഹിബ്‌സാദ ഫർഹാൻ (38 പന്തിൽ 57), ഫഖർ സമാന് (35 പന്തിൽ 46) എന്നീ ഓപ്പണർമാർ മികച്ച തുടക്കം പാകിസ്ഥാന് നൽകിയെങ്കിലും ഇന്ത്യൻ സ്പിൻ കരുത്തിൽ പാകിസ്ഥാന്റെ മധ്യനിര തകർന്നടിയുകയായിരുന്നു.10 ഓവറിൽ 84 റൺസ് എന്ന നിലയിൽ നിന്ന് പിന്നീട് വിക്കറ്റുകൾ തുടരെ വീഴുകയായിരുന്നു. ഫര്‍ഹാനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്.തുടര്‍ന്ന് സയിം അയൂബ് (14) – സമാന്‍ സഖ്യം 29 റണ്‍സും കൂട്ടിചേര്‍ത്തു. പതിമൂന്നാം ഓവറില്‍ അയൂബിനെ കുല്‍പീദ് മടക്കി. അയൂബ് മടങ്ങുമ്പോല്‍ രണ്ടിന് 113 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.34 റണ്‍സുകള്‍ക്കിടെ ഒമ്പത് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.
New Delhi,Delhi
September 28, 2025 10:09 PM IST
