Leading News Portal in Kerala

സാങ്കൽപ്പിക കപ്പുമായി രോഹിതിന്റെ ലോകകപ്പ് വിജയാഘോഷം അനുകരിച്ച് സൂര്യകുമാർ യാദവും സംഘവും; വൈറൽ| Suryakumar Yadav and Team Recreate Rohit Sharmas World Cup Celebration With Imaginary Asia Cup | Sports


Last Updated:

മൊഹ്‌സിൻ നഖ്‌വിയിൽ നിന്നല്ലാതെ മറ്റൊരിൽ നിന്നും ട്രോഫി വാങ്ങാൻ ഇന്ത്യ തയാറായിരുന്നു. എന്നാൽ എസിസി മേധാവി നിലപാടിലുറച്ചുനിന്നതോടെയാണ് ഇന്ത്യക്ക് ട്രോഫി നിഷേധിക്കപ്പെട്ടത്. എന്നാൽ ട്രോഫി ഇല്ലെങ്കിലും സൂര്യകുമാർ യാദവിനും സംഘത്തിനും അവരുടെ ചരിത്ര വിജയം ആഘോഷിക്കുന്നതിൽ തടസ്സമായില്ല

വിജയാഘോഷംവിജയാഘോഷം
വിജയാഘോഷം

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെ ഏഷ്യാ കപ്പ് 2025 ന്റെ അവസാനം വരെ നാടകീയ രംഗങ്ങൾ തുടർന്നു. ഫൈനലിൽ പാകിസ്ഥാനെ 5 വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ട്രോഫി ലഭിച്ചില്ല. മത്സരശേഷം സംഘാടകർ ട്രോഫി കൊണ്ടുപോയതോടെയാണ് വിഷയം വഷളായത്. ഇത് ട്രോഫിയില്ലാതെ ഇന്ത്യയെ ആഘോഷിക്കാൻ നിർബന്ധിതരാക്കി.

മൊഹ്‌സിൻ നഖ്‌വിയിൽ നിന്നല്ലാതെ മറ്റൊരിൽ നിന്നും ട്രോഫി വാങ്ങാൻ ഇന്ത്യ തയാറായിരുന്നു. എന്നാൽ എസിസി മേധാവി നിലപാടിലുറച്ചുനിന്നതോടെയാണ് ഇന്ത്യക്ക് ട്രോഫി നിഷേധിക്കപ്പെട്ടത്. എന്നാൽ ട്രോഫി ഇല്ലെങ്കിലും സൂര്യകുമാർ യാദവിനും സംഘത്തിനും അവരുടെ ചരിത്ര വിജയം ആഘോഷിക്കുന്നതിൽ തടസ്സമായില്ല.

നഖ്‌വി വേദിയിലെത്തിയപ്പോൾ, അദ്ദേഹം ട്രോഫി സമ്മാനിക്കുകയാണെങ്കിൽ ഇന്ത്യ അത് സ്വീകരിക്കില്ലെന്ന് അറിയിച്ചു. തുടർന്ന് ട്രോഫി ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയി. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിരുന്നുവെങ്കിലും നഖ്‌വി അതിന് അനുവാദം നൽകിയില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ അസാധാരണവും സംഘർഷഭരിതവുമായ ഒരു നിമിഷമായിരുന്നു ഈ സംഭവം.

പാകിസ്ഥാനെ  തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് നേടി

147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 റൺസെടുക്കുന്നതിനിടെ അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ പുറത്തായി ടോപ് ഓർഡർ തകർന്നു. എന്നാൽ, തന്റെ പ്രായത്തേക്കാൾ മികച്ച പക്വത പ്രകടിപ്പിച്ച തിലക് വർമ പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത് വിജയത്തിലേക്ക് നയിച്ചു. സഞ്ജു സാംസൺ (24), ശിവം ദുബെ (21 പന്തിൽ 33) എന്നിവരും അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.

നേരത്തെ, സാഹിബ്സാദ ഫർഹാൻ (57), ഫഖർ സമാൻ (46) എന്നിവർ ചേർന്ന് നേടിയ 84 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ പിൻബലത്തിൽ പാകിസ്ഥാൻ 146 റൺസ് നേടി. എന്നാൽ, കുൽദീപ് യാദവിന്റെ (4/30) തകർപ്പൻ പ്രകടനത്തോടെ മധ്യനിര തകർന്നു. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും കുൽദീപിന് മികച്ച പിന്തുണ നൽകി. 113 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ നിന്ന് പാകിസ്ഥാന് 33 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഒൻപത് വിക്കറ്റുകൾ നഷ്ടമായി.