Leading News Portal in Kerala

ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞ പൂജാ വസ്തുക്കളിലെ തേങ്ങ തലയിൽ വീണ 30 കാരൻ മരിച്ചു 30-year-old man dies after coconut thrown from a running train falls on his head | India


Last Updated:

റെയിൽവേ പാലത്തിലൂടെ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ കടന്നുപോയ ട്രെയിനിൽ നിന്ന് അജ്ഞാതൻ എറിഞ്ഞ തേങ്ങ നേരിട്ട് തലയി വീഴുകയായിരുന്നു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞ പൂജാ വസ്തുക്കളിലെ തേങ്ങ തലയിൽ വീണ് 30 കാരൻ മരിച്ചു. മുംബൈയിലെ വസായിലെ പഞ്ചു ദ്വീപ് സ്വദേശിയായ സഞ്ജയ് ഭോയർ എന്ന യുവാവാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30 ഓടെ നൈഗാവ്-ഭായന്ദർ റെയിൽവേ പാലത്തിലൂടെ നൈഗാവ് സ്റ്റേഷനിലേക്ക് നടക്കുമ്പോൾ കടന്നുപോകുന്ന ട്രെയിനിൽ നിന്ന് അജ്ഞാതൻ എറിഞ്ഞ തേങ്ങ നേരിട്ട് തലയി വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഭോയിറിനെ ഉടൻ തന്നെ വസായിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്യുമെന്നും അന്വേഷണം ആരംഭിച്ചതായും വസായ് ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) അറിയിച്ചു.

മുമ്പും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പഞ്ചു ദ്വീപ് നിവാസികൾ പറയുന്നു.യാത്രക്കാർ പലപ്പോഴും തേങ്ങയും പോളിത്തീൻ ബാഗുകളിലെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പൂജാ സാധനങ്ങളും ഓടുന്ന ട്രെയിനുകളിൽ നിന്ന് അരുവിയിലേക്ക് എറിയാറുണ്ടെന്ന് അവർ അവകാശപ്പെട്ടു. ലോക്കൽ ട്രെയിനുകളിൽ നിന്ന് എറിഞ്ഞ വസ്തുക്കൾ മൂലം നിരവധി ഗ്രാമീണർക്ക് മുമ്പ് പരിക്കേറ്റിട്ടുണ്ടെന്നും ഇത്തരം പ്രവർത്തികൾക്ക് റെയിൽവേ കർശനമായി നിരോധനം ഏർപ്പെടുത്തണമെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.