‘ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും’; ക്യാപ്റ്റൻ സൂര്യകുമാർ യാദവ് Entire Asia Cup match fee will be donated to Indian Army and Pahalgam victims families says Captain Suryakumar Yadav | Sports
Last Updated:
ഒരു ചാമ്പ്യൻ ടീമിന് ട്രോഫി നിഷേധിക്കപ്പെടുന്നത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണെന്നും സൂര്യകുമാർ യാദവ്
ഏഷ്യാ കപ്പ് ടൂർണമെന്റിലെ തന്റെ മുഴുവൻ മാച്ച് ഫീയും സൈന്യത്തിനും പഹൽഹാം ഭീകരാക്രമണത്തിലെ ഇരകളുടടെ കുടുംബങ്ങൾക്കും സംഭവാന നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ. “ഈ ടൂർണമെന്റിലെ എന്റെ മുഴുവൻ മാച്ച് ഫീയും ഞാൻ വ്യക്തിപരമായി ഇന്ത്യൻ സൈന്യത്തിന് നൽകാൻ ആഗ്രഹിക്കുന്നു,” പാകിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് നേടിയതിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. തുടർന്ന് തന്റെ എക്സ് അക്കൌണ്ടിലും ഇതേകാര്യം സൂര്യകുമാർ യാദവ് ആവർത്തിച്ചു.
‘ഈ ടൂർണമെന്റിൽ നിന്നുള്ള എന്റെ മാച്ച് ഫീസ് നമ്മുടെ സായുധ സേനയെയും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു. എന്റെ മനസ്സിൽ എപ്പോഴും നിങ്ങൾ ഉണ്ടാകും’- സൂര്യകുമാർ യാദവ് എക്സിൽ കുറിച്ചു.
ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതിനുശേഷം ഒരു ചാമ്പ്യൻ ടീമിന് ഒരു ട്രോഫി നിഷേധിക്കപ്പെടുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണെന്ന് മത്സരത്തിനു ശേഷമുള്ള ട്രോഫി വിവാദത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
തിലക് വർമ്മയുടെ മികച്ച അർദ്ധസെഞ്ച്വറിയും സഞ്ജു സാംസൺ, ശിവം ദുബെ എന്നിവരുടെ മികച്ച പ്രകടനവുമാണ് ടീം ഇന്ത്യയെ ഒമ്പതാമത്തെ എഷ്യാ കപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചത്. ഞായറാഴ്ച ദുബായിൽ നടന്ന ആവേശകരമായ ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
New Delhi,Delhi
September 29, 2025 11:18 AM IST
‘ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും’; ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
