മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം പതിവാക്കിയ മലപ്പുറം സ്വദേശിക്ക് എതിരെ അന്വേഷണം ആരംഭിച്ചു | kerala police probs into the cyber attack against media persons by nrk backed by a section of congress leaders | Kerala
Last Updated:
പരാതിക്ക് ആസ്പദമായ അധിക്ഷേപ പോസ്റ്റിനു പുറമേ അതിൽ അശ്ലീല കമന്റുകൾ ഇട്ടവരെ കുറിച്ചും സൈബർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
ന്യൂസ് 18- മനോരമ ന്യൂസ് മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം നടത്തിയ മലപ്പുറം സ്വദേശി നിസാർ കുമ്പള എന്ന വ്യക്തിക്കെതിരെയുള്ള അന്വേഷണ ചുമതല സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകിന് കൈമാറി. ന്യൂസ് 18 സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഒരു ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇയാൾക്കതിരെ സമാനമായ വേറെയും പരാതികൾ നിലവിൽ ഉണ്ട്.
കോൺഗ്രസിലെ ഒരു വിഭാഗത്തിന് അനുകൂലമായും മറ്റൊരു വിഭാഗത്തെ അധിക്ഷേപിച്ചും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്ന ഇയാൾക്ക് കോൺഗ്രസ് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ന്യൂസ് 18 നോട് പറഞ്ഞു. കഴിഞ്ഞ മാസം ലൈംഗിക ആരോപണങ്ങളിൽ ഒരു എംഎൽഎയ്ക്ക് എതിരായി കോൺഗ്രസ് അച്ചടക്ക നടപടി എടുത്തതിന് ശേഷമാണ് ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്‌ത മാധ്യമ പ്രവർത്തകർക്കും നടപടി എടുത്ത പ്രമുഖ കോൺഗ്രസ് നേതാക്കൾക്കും എതിരായി ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീലവും അധിക്ഷേപവും പതിവാക്കിയത്.
പരാതിക്ക് ആസ്പദമായ അധിക്ഷേപ പോസ്റ്റിനു പുറമേ അതിൽ അശ്ലീല കമന്റുകൾ ഇട്ടവരെ കുറിച്ചും സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Thiruvananthapuram,Kerala
September 29, 2025 9:09 PM IST
മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം പതിവാക്കിയ മലപ്പുറം സ്വദേശിക്ക് എതിരെ അന്വേഷണം ആരംഭിച്ചു
