Leading News Portal in Kerala

ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ് | Former DGP Jacob Thomas Joins RSS Celebrations in Full Uniform | Kerala


Last Updated:

ഏറെക്കാലമായി ജേക്കബ് തോമസ് ആർ.എസ്.എസുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട്

News18News18
News18

കൊച്ചി: ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന വിജയദശമി മഹോത്സവത്തിലാണ് ആര്‍എസ്എസ് ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്.

ആര്‍എസ്എസില്‍ ജേക്കബ് തോമസ് സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗണവേഷത്തില്‍ മുന്‍ ഡിജിപി എത്തിയിരിക്കുന്നത്.

കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. വ്യക്തികള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏറെക്കാലമായി ജേക്കബ് തോമസ് ആർ.എസ്.എസുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബി.ജെ.പി. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. ഇതിനുമുൻപും അദ്ദേഹം ആർ.എസ്.എസ്. സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.