Leading News Portal in Kerala

മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം no solution to the garbage problem Koothuparamba MLA K.P. Mohanan attacked | Kerala


Last Updated:

എംഎല്‍എ  അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു കയ്യേറ്റം നടന്നത്

മാലിന്യ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം. മാലിന്യ പ്രശ്‌നത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയവരാണ് എംഎൽഎയെ പെരിങ്ങത്തൂര്‍ കരിയാട് വെച്ച് കയ്യേറ്റം ചെയ്തത്. എംഎല്‍എ  അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു കയ്യേറ്റം നടന്നത്.

കരിയാട് ഉള്ള ഡയാലിസിസ് സെന്ററില്‍നിന്ന് മലിനജലം ഒഴുകുന്നുവെന്നാരോപിച്ച് ദീര്‍ഘകാലമായി പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് എംഎല്‍എ അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയത്. എംഎൽഎയുടെ വാഹനം തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചതോടെ വാഹനത്തിൽ നിന്ന് ഇറങ്ങി പ്രതിഷേധക്കരുടെ ഇടയിലൂടെ നടന്നു പോകാൻ എംഎൽഎ ശ്രമിച്ചു. തുടർന്ന് എംഎൽഎയെ നാട്ടുകാർ കൈയ്യേറ്റം ചെയ്യുകയായിരുന്നു