Leading News Portal in Kerala

പത്താം ക്ലാസുകാരന്റെ സ്വകാര്യ ഭാ​ഗത്ത് സ്പർശിച്ചു; സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ | CPM Branch Secretary arrested in POCSO case in Palakkad Pudunagaram | Crime


Last Updated:

കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി

News18News18
News18

പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പുതുനഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജി (40) ആണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് കുട്ടിയുടെ വീട്ടുകാർ‌ നൽകിയ പരാതിയിലാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായത്.

ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ഇവിടെ ജഴ്സി വാങ്ങാനെത്തിയ കുട്ടിയ്ക്ക് സ്വകാര്യ ഭാ​ഗം കാണിച്ചു കൊടുത്തു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായാണ് കേസ്.

കുട്ടി സംഭവം രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.