Leading News Portal in Kerala

‘എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്’; ജി സുകുമാരൻ നായർ No one should try to turn NSS into Communist Congress or BJP says nss general secretary G Sukumaran Nair | Kerala


Last Updated:

ശബരിമലയിൽ വികസനം വേണമെന്ന സർക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് എൻഎസ്എസ് നിന്നതെന്നും ജി സുകുമാരൻ നായർ

News18News18
News18

എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.

ശബരിമലയിൽ വികസനം വേണമെന്ന സർക്കാരിന്റെ അഭിപ്രായത്തിനൊപ്പം ആണ് എൻഎസ്എസ് നിന്നത്. ഇക്കാര്യം ആവശ്യപ്പെട്ട മന്ത്രി വി എൻ വാസവൻ നേരിട്ട് കണ്ടു. ആചാരവും അനുഷ്ഠാനവും നിലനിർത്തുമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നും ഇതോടെയാണ് അയ്യപ്പ സംഗമത്തിന് പിന്തുണ നൽകിയതെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിജയദശമി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടുത്തെ ചാനലുകളാണ് വിഷയം വഷളാക്കിയത്. സുകുമാരൻ നായർക്കെതിരെ അവിടേയും ഇവിടേയും ഫ്ലക്സ് ബോർഡ് പൊങ്ങിയെന്ന് പ്രചരണം നടത്തി.ദൃശ്യ മാധ്യമങ്ങളുടെ നീക്കം കാണുമ്പോൾ ഇതിന്റെ പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ടെന്ന് വൃക്തമാണ്. നേതൃത്വത്തിൽ ഇരിക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്താൽ എൻ എസ് എസിനെ തകർക്കാനാവില്ല.112 വർഷമായ എൻഎസ്എസ് ഈക്കാലമത്രയും അതിശക്തമായ എതിർപ്പുകളെ അതിജീവിച്ചാണ് വളർന്നുവന്നത്.

മാന്യമായി പ്രവർത്തിക്കുന്ന എൻഎസ്എസിനെ കേവലം ലാഭേശ്ചകൊണ്ട് നശിപ്പിക്കാനാകില്ലെന്നും. ജി.സുകുമാരൻ നായരുടെ മാറിൽ നൃത്തം ആടുന്നത് പോലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹമം കൂട്ടിച്ചേർത്തു.