Leading News Portal in Kerala

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്; ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റി Medical negligence at Palakkad District Hospital Nine-year-old girls hand amputated | Kerala


Last Updated:

കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് കൈമുറിച്ചുമാറ്റിയത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട് ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതു കയ്യാണ് മുറിച്ചു മാറ്റേണ്ടി വന്നത്.കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് കൈമുറിച്ചുമാറ്റിയത്.

സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്. ആശുപത്രിയിലേക്ക് കോൺഗ്രസിൻ്റേ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 24-ന് വീട്ടില്‍ കളിക്കുന്നതിനിടെ വീണ് കൈയ്ക്ക് പരിക്ക് പറ്റിയ കുട്ടിയെ ആദ്യം ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കൈയ്ക്ക് പൊട്ടലും മുറിവും ഉണ്ടായിരുന്നു. മുറിവിൽ മരുന്നു വച്ച് കെട്ടിയ ശേഷം അതിനു മേലെയാണ് പ്ളാസ്റ്റർ ഇട്ടതെന്നാണ് കുടുംബം പറയുന്നത്. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല.

അഞ്ചുദിവസം കഴിഞ്ഞ് വന്നാല്‍മതിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വേദന കൂടിയതിനെത്തുടർന്ന് അഞ്ച് ദിവസം തികയുന്നതിന് മുന്നേ വീണ്ടും ആശുപത്രിയിലെത്തിച്ച് പ്ളാസറ്റർ അഴിച്ച് പരിശോധിച്ചപ്പോഴാണ് കൈയ്യിലെ മുറിവ് പഴുത്ത് വല്ലാത്ത അവസ്ഥയിലായത് കാണുന്നത്.തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു എന്ന് കുടുംബം പറയുന്നു.