Leading News Portal in Kerala

‘പാകിസ്ഥാൻ ഭൂപടത്തിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ സർക്കാർ സ്പോൺസെഡ് ഭീകരത അവസാനിപ്പിക്കണം’; കരസേനാ മേധാവി If Pakistan wants to be on the map it must end state-sponsored terrorism says Indian Army Chief General Upendra Dwivedi | India


Last Updated:

ഇനിയൊരു തവണ കൂടി പ്രകോപനമുണ്ടായാല്‍ അടുത്ത പ്രതികരണം സമീപകാല തിരിച്ചടിയെക്കാൾ വളരെ ശക്തമാകുമെന്നും കരസേനാ മേധാവി

ഭുജ് സെക്ടറിൽ വിജയദശമി ദിനത്തിൽ ആയുധ പൂജ ചെയ്യുന്ന  ജനറൽ ഉപേന്ദ്ര ദ്വിവേദിഭുജ് സെക്ടറിൽ വിജയദശമി ദിനത്തിൽ ആയുധ പൂജ ചെയ്യുന്ന  ജനറൽ ഉപേന്ദ്ര ദ്വിവേദി
ഭുജ് സെക്ടറിൽ വിജയദശമി ദിനത്തിൽ ആയുധ പൂജ ചെയ്യുന്ന ജനറൽ ഉപേന്ദ്ര ദ്വിവേദി

പാകിസ്ഥാൻ ഭൂപടത്തിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി.ഓപ്പറേഷൻ സിന്ദൂർ 1.0 പോലെ ഇന്ത്യ സംയമനം പാലിക്കില്ലെന്നും പാകിസ്ഥാൻ ഭൂമിശാസ്ത്രപരമായി വേണോ വേണ്ടയോ എന്ന് ചിന്തിക്കാൻ അവരെ നിർബന്ധിതമാക്കുന്ന തരത്തിലാകും ഭാവിയിലെ തിരിച്ചടിയെന്നും  അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ അനുപ്ഗഡിൽ ഒരു സൈനിക പോസ്റ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.ഇനിയൊരു തവണ കൂടി പ്രകോപനമുണ്ടായാല്‍ അടുത്ത പ്രതികരണം സമീപകാല തിരിച്ചടിയെക്കാൾ വളരെ ശക്തമാകുമെന്നും ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന സൂചന നൽകി അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിനിടെ എഫ്-16, ജെ-17 ജെറ്റുകൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ യുദ്ധവിമാനൾ വെടിവെച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.അതിർത്തി കടന്നുള്ള നാല് ദിവസത്തെ ഏറ്റുമുട്ടലുകളിൽ ഇന്ത്യ പാകിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങളും സൈനിക സ്ഥാപനങ്ങളും ആക്രമിച്ചുവെന്നും യുഎസ് നിർമിത എഫ് -16 വിമാനങ്ങളും ചൈനീസ് നിർമിത ജെ -17 വിമാനങ്ങളും ഒരു എഇഡബ്ല്യു & സി (എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ) ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഹൈടെക് യുദ്ധവിമാനങ്ങളെങ്കിലും നശിപ്പിച്ചുവെന്നും എയർ മാർഷൽ അമർ പ്രീത് സിംഗ് പറഞ്ഞു.300 കിലോമീറ്ററിലധികം ദൂരെയുള്ള ഒരു ദീർഘദൂര ആക്രമണത്തിന്റെ വ്യക്തമായ തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/

‘പാകിസ്ഥാൻ ഭൂപടത്തിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ സർക്കാർ സ്പോൺസെഡ് ഭീകരത അവസാനിപ്പിക്കണം’; കരസേനാ മേധാവി