‘പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; പ്രക്ഷോഭങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാൻ’; വിദേശകാര്യ മന്ത്രാലയം Pak Occupied Kashmir is an integral part of India Pakistan is responsible for the protests says Ministry of External Affairs | India
Last Updated:
പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങൾക്ക് കാരണം പാകിസ്ഥാന്റെ പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണവും അടിച്ചമർത്തലുമാണെന്നും വിദേശകാര്യ മന്ത്രാലയം
പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകംമാണെന്നും അവിടെ ഇപ്പോൾ തുടരുന്ന പ്രക്ഷോഭങ്ങൾക്ക് കാരണം പാകിസ്ഥാന്റെ പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും അനിവാര്യമായ ഫലമാണെന്നും ഇന്ത്യ. പ്രകടനക്കാർക്കെതിരായ അക്രമാസക്തമായ അടിച്ചമർത്തലിനെ വിദേശകാര്യ മന്ത്രാലയം (എംഇഎ) അപലപിച്ചു. പാക് അധീന കശ്മീരിൽ നടക്കുന്ന ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പ്രതിഷേധമാണ് പാക് അധീന കശ്മീരിൽ ഇപ്പോൾ നടക്കുന്നത്. വ്യാപാരികളുടെയും അഭിഭാഷകരുടെയും സിവിൽ ഗ്രൂപ്പുകളുടെയും കൂട്ടായ്മയായ അവാമി ആക്ഷൻ കമ്മിറ്റിയും (എഎസി) പാകിസ്ഥാൻ അധികൃതരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മുസാഫറാബാദ്, മിർപൂർ, കോട്‌ലി, റാവലക്കോട്ട്, നീലം വാലി എന്നിവിടങ്ങളിലെ ആയിരക്കണക്കിന് നിവാസികൾ തെരുവിലിറങ്ങി. ദൈനംദിന ജീവിതം സ്തംഭിപ്പിച്ചുകൊണ്ട് എഎസി ഷട്ട്ഡൗൺ,പണിമുടക്ക് എന്നിവ നടത്തി പ്രതികരിച്ചു.
പാക്കിസ്ഥാൻ സൈന്യം പ്രകടനക്കാർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. മാർക്കറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം സ്തംഭിച്ചു.
പ്രതിഷേധക്കാർ ഉന്നയിച്ച 38 ഇന ആവശ്യങ്ങളുടെ ഒരു വലിയ പട്ടികയാണ് പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദു. സബ്‌സിഡി നിരക്കിലുള്ള മാവ്, പഞ്ചസാര, നെയ്യ്, ന്യായമായ വൈദ്യുതി താരിഫ്, പ്രാദേശിക ജലവൈദ്യുതിയുടെ ലഭ്യത തുടങ്ങിയ അതിജീവന പ്രശ്‌നങ്ങളിലാണ് പല ആവശ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാകിസ്ഥാനിലെ അഭയാർത്ഥികൾക്കായി നീക്കിവച്ചിരിക്കുന്ന 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കുക, വരേണ്യവർഗത്തിന്റെ പ്രത്യേകാവകാശങ്ങൾ നിയന്ത്രിക്കുക, അഴിമതിയും രാഷ്ട്രീയ സംരക്ഷണവും പരിഹരിക്കുന്നതിന് ജുഡീഷ്യറി പരിഷ്കരിക്കുക എന്നിവയുൾപ്പെടെ മറ്റ് രാഷ്ട്രീയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്.
New Delhi,Delhi
October 03, 2025 8:29 PM IST
‘പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; പ്രക്ഷോഭങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാൻ’; വിദേശകാര്യ മന്ത്രാലയം
