Leading News Portal in Kerala

‘മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി’; ജയൻ ചേർത്തല AMMA vice president Jayan Cherthala criticises Mohanlal program for its name | Kerala


Last Updated:

2014-ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നകാലംതൊട്ടാണ് ഇന്ത്യയില്‍ സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നതെന്നും ജയൻ ചേർത്തല

News18News18
News18

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് ‘മലയാളം വാനോളം ലാല്‍സലാം’ എന്ന് പേര് നൽകിയതിനെ വിമർശിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല.ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണ് പേര് നല്‍കിയതെന്നായിരുന്നു ജയന്‍ ചേര്‍ത്തലയുടെ വിമർശനം.ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എവിടെ പരിപാടി നടത്തിയാലും ഏറ്റവും കൂടുതല്‍ സ്റ്റേജില്‍ കാണുന്നത് സിനിമാ നടന്മാരെയാണ്. മുന്‍കാലങ്ങളില്‍ കലയേയും കലാകാരന്മാരേയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഇത്ര കൂര്‍മബുദ്ധിയോടെ ചിന്തിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. 2014-ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നകാലംതൊട്ടാണ് ഇന്ത്യയില്‍ സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നത്. അത് നല്ലതോ ചീത്തയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും എന്നാൽ മനസുകൊണ്ട് തനിക്ക് അതിനോട് ചേര്‍ച്ചയില്ലെന്നും ജയൻ ചേർത്തല പറഞ്ഞു.