Leading News Portal in Kerala

ഹിജാബ്: ‘ക്രൈസ്തവരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി ശിവൻകുട്ടി മാപ്പ് പറയണം’: കത്തോലിക്കാ കോൺഗ്രസ് Hijab controversy Sivankuttys statement insults the Christian community Minister should apologize says Catholic Congress | Kerala


Last Updated:

ചില മതമൗലികവാദികളുടെ വാക്കുകളാണ് മന്ത്രി കടമെടുക്കുന്നതെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ലെന്നും കത്തോലിക്കാ കോൺഗ്രസ്

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രസ്താവന ക്രൈസ്തവ വിഭാഗത്തെയും ക്രൈസ്തവ സന്യാസിനികളെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് കത്തോലിക്കാ കോൺഗ്രസ്. ചില മതമൗലികവാദികളുടെ വാക്കുകളാണ് മന്ത്രി കടമെടുക്കുന്നതെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ശിരോവസ്ത്രം ധരിച്ച ടീച്ചഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസം എന്ന പ്രസ്താവന നടത്തിയ മന്ത്രി ആദ്യം വസ്തുത എന്തെന്ന് മനസ്സിലാക്കണം. ഈ പ്രശ്നം ഇത്രയും വഷളാക്കിയതിന് ഏക ഉത്തരവാദി മന്ത്രി ശിവൻകുട്ടിയാണെന്നും  കത്തോലിക്കാ കോൺഗ്രസ് ഗ്ലോബഡയറക്ടഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.

സ്റ്റുഡൻറ് പോലീസ് കേഡറ്റിലെ അംഗങ്ങളായ വിദ്യാർഥികഹിജാബ് പോലെയുള്ള മതപരമായ വസ്ത്രങ്ങയൂണിഫോമിനൊപ്പം ധരിക്കുന്നത് വിലക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. യൂണിഫോം കുട്ടികൾക്കിടയിൽ ജാതി-മത വേർതിരിവുകഇല്ലാതാക്കാനാണെന്നും അച്ചടക്കത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗമാണെന്നുമായിരുന്നു സർക്കാർ അന്ന് പറഞ്ഞിരുന്ന്. പിന്നെ എന്ത് കാരണത്താലാണ് ഇപ്പോൾ നേർവിപരീതമായ നിലപാട് ഈ ഗവണ്മെന്റ്ന്റെ ഭാഗമായ മന്ത്രി സ്വീകരിക്കുന്നതെന്നും പ്രസ്താവനയിൽ ചോദിക്കുന്നു.

ക്രൈസ്തവ സ്കൂളുകളിപ്രശ്നങ്ങൾ സൃഷ്ടിച്ച് ന്യൂനപക്ഷ സ്കൂളുകളുടെ സൽപ്പേര് നശിപ്പിക്കാൻ ബോധപൂർവ്വമുള്ള ശ്രമങ്ങൾ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ ക്രൈസ്തവ സമുദായത്തിന് സാധിക്കില്ലെന്നു. ക്രൈസ്തവ സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പു പറയണമെന്നും ഇല്ലെങ്കിൽ മുഖ്യമന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടൺമെന്നു പ്രസ്താവനയിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഹിജാബ്: ‘ക്രൈസ്തവരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി ശിവൻകുട്ടി മാപ്പ് പറയണം’: കത്തോലിക്കാ കോൺഗ്രസ്