ഹിജാബ്: സ്ക്കൂൾ മാനേജ്മെന്റിന്റെ സ്റ്റേ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല; ഇക്കാര്യം വെള്ളിയാഴ്ച പരിഗണിക്കും High Court did not allow school managements stay request kochi hijab case to consider on Friday | Kerala
Last Updated:
സംസ്ഥാനസർക്കാർ വിശദീകരണം നൽകിയ ശേഷം മാത്രമേ സ്കൂളിന്റെ ഹർജിയിൽ വിധി പറയൂ
ഹിജാബ് ധരിച്ച കുട്ടിയെ ക്ലാസിൽ ഇരുത്തണം എന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന പള്ളുരുത്തി സെന്റ് റീത്താസ് സ്ക്കൂൾ മാനേജ്മെന്റിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഈ വിഷയത്തിൽ കോടതി ഇന്ന് നടപടിക്രമങ്ങൾക്ക് ശേഷം അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
സിബിഎസ്ഇ സ്കൂളുകൾക്ക് ഇത്തരത്തിൽ നിർദേശം നൽകാൻ സംസ്ഥാന സർക്കാരിന് അധികാരം ഉണ്ടോ എന്ന് ജസ്റ്റിസ് വിജി അരുൺ ആരാഞ്ഞു. ഇതിൽ സംസ്ഥാനസർക്കാർ വിശദീകരണം നൽകിയ ശേഷം മാത്രമേ സ്കൂളിന്റെ ഹർജിയിൽ വിധി പറയൂ.
Kochi [Cochin],Ernakulam,Kerala
October 17, 2025 6:07 PM IST
ഹിജാബ്: സ്ക്കൂൾ മാനേജ്മെന്റിന്റെ സ്റ്റേ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല; ഇക്കാര്യം വെള്ളിയാഴ്ച പരിഗണിക്കും
