അട്ടപ്പാടിയിൽ 60 സെന്റ് സ്ഥലത്ത് 10,000 കഞ്ചാവ് തോട്ടം ചെടികൾ കണ്ടെത്തി നശിപ്പിച്ചു | Attappadi cannabis farm discovered authorities dismantle massive plantation in forest area | Crime
Last Updated:
കേരള പൊലീസ് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണ് ഇതെന്നാണ് പൊലീസിന്റെ വാദം
പാലക്കാട്: അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം കണ്ടെത്തി. മൂന്നു മാസം മുമ്പ് വെച്ച ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്.
പതിനായിരത്തോളം ചെടികൾ പുതൂരിലെ വനമേഖലയ്ക്കുള്ളിലാണ് തോട്ടമുണ്ടായിരുന്നത്.
കാട്ടിലൂടെ മണിക്കൂറുകൾ നടന്നാൽ മാത്രമാണ് ഈ കഞ്ചാവ് തോട്ടത്തിൽ എത്താൻ സാധിക്കുന്നത്. പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത്തരത്തിലുള്ള കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചത്. കേരള പൊലീസ് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണ് ഇതെന്നാണ് പൊലീസിന്റെ വാദം.
Palakkad,Kerala
October 15, 2025 11:27 AM IST
