ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും Israel to award Trump highest civilian honor nominates him for 2026 Nobel Peace Prize | World
Last Updated:
ട്രംപിന്റെ നേതൃത്വത്തെയും ആഗോള സ്വാധീനത്തെയും പ്രശംസിച്ച നെതന്യാഹു, അദ്ദേഹത്തെ ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്
മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ പ്രധാന പങ്ക് വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇസ്രായേലിന്റെ പരമോന്നത പുരസ്കാരം നൽകി ആദരിക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.തിങ്കളാഴ്ച ഇസ്രായേൽ പാർലമെന്റ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ “സമാധാനത്തിന്റെ പ്രസിഡന്റ്” എന്ന് വിശേഷിപ്പിക്കുകയും അടുത്ത വർഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനായി ആഗോളതലത്തിൽ പ്രചാരണം നടത്താനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.അടുത്ത വർഷം ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുന്നതിനായി യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും മറ്റ് ആഗോള പാർലമെന്ററി നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പദ്ധതികൾ ഇസ്രായേൽ പാർലമെന്റ് സ്പീക്കർ അമീർ ഒഹാന പ്രഖ്യാപിച്ചു.
“ഞങ്ങൾക്കുവേണ്ടി നിങ്ങൾ ചെയ്ത എല്ലാത്തിനും നന്ദി. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഇസ്രായേൽ സമ്മാനത്തിന് അർഹനായ ആദ്യത്തെ ഇസ്രായേൽക്കാരനല്ലാത്ത വ്യക്തിയാകാൻ ഞാൻ നിങ്ങളെ നാമനിർദേശം ചെയ്യുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് അത് ലഭിക്കാൻ ഇനി സമയത്തിന്റെ കാര്യം മാത്രമേയുള്ളൂ,” നെതന്യാഹു പറഞ്ഞു.
“ഞാൻ നിരവധി യുഎസ് പ്രസിഡന്റുമാരെ കണ്ടിട്ടുണ്ട്, പക്ഷേ നമ്മുടെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിനെപ്പോലെ വേഗത്തിലും നിർണ്ണായകമായും ലോകത്തെ മാറ്റിമറിച്ച മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.” ഇസ്രായേൽ പാർലമെന്റിൽ സംസാരിച്ച നെതന്യാഹു ട്രംപിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.ട്രംപിന്റെ നേതൃത്വത്തെയും ആഗോള സ്വാധീനത്തെയും പ്രശംസിച്ച നെതന്യാഹു, അദ്ദേഹത്തെ “ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത്” എന്നാണ് വിശേഷിപ്പിച്ചത്
New Delhi,Delhi
October 13, 2025 5:47 PM IST
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും