ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയിയാക്കിയ യുവാവ് അറസ്റ്റിൽ Husband Arrested for Sharing Wife’s Nude Photo as WhatsApp DP | Crime
Last Updated:
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്നാണ് ചിത്രമെടുത്തതെന്നുമാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്
ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയിയാക്കിയ യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ 26കാരനാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.ഭാര്യയോടുള്ള വൈരാഗ്യം കാരണമാണ് നഗ്നചിത്രം യുവാവ് ഡിപിയാക്കിയത്. ഇവർ തമ്മിൽ അകന്നു കഴിയുകയായിരുന്നു.
അതേസമയം, ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്നാണ് ചിത്രമെടുത്തതെന്നുമാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kochi [Cochin],Ernakulam,Kerala
October 12, 2025 5:45 PM IST