Leading News Portal in Kerala

കോതമംഗലത്തെ 23 -കാരി ജീവനൊടുക്കിയ സംഭവം; ലവ് ജിഹാദ് അല്ലെന്ന് കുറ്റപത്രം|kothamangalam 23 year old woman death case police filed chargesheet | Crime


Last Updated:

റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

News18News18
News18

കൊച്ചി: മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോന (23) ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് റമീസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെത്തുടർന്നല്ല പെൺകുട്ടി ജീവനൊടുക്കിയത്. സുഹൃത്ത് റമീസ് ബന്ധത്തിൽനിന്ന് പിന്മാറിയതിലുള്ള കടുത്ത നിരാശയാണ് മരണത്തിന് കാരണമായതെന്നാണ് അന്വേഷണ റിപ്പോർട്ട്. കേസിൽ റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. സംഭവത്തിൽ റമീസിനെ കൂടാതെ, ഇയാളുടെ പിതാവും മാതാവും സുഹൃത്തുക്കളും കേസിൽ പ്രതികളാണ്.

മരണപ്പെട്ട സോനയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്തായ റമീസിനെയും മാതാപിതാക്കളെയും കുറിച്ച് പരാമർശങ്ങൾ ഉണ്ടായിരുന്നു. റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നത്. ഈ വിഷയത്തിൽ പെൺകുട്ടിയുടെ കുടുംബവും ബിജെപിയും ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) അന്വേഷണം ആവശ്യപ്പെട്ടിരുന്നു.